കോട്ടയം പുന്നയ്ക്കൽ ചുങ്കത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു : മരിച്ചത് കടുവാക്കുളം സ്വദേശി

കോട്ടയം : കോട്ടയം പുന്നയ്ക്കൽ ചുങ്കത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാ (45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവങ്ങൾ. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ആണ് കൊടൂരാറ്റിൽ നീന്താൻ എത്തിയത്. പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. നീന്തി മടങ്ങിയെത്തുന്നതിനിടെ ഗോപകുമാറിനെ ആറ്റിൽ കാണാതാക്കുകയായിരുന്നു. ഉടൻതന്നെ ഇവർ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടി. തുടർന്ന് വിവരം അഗ്നി രക്ഷാ സേനാ സംഘത്തെ അറിയിച്ചു. വിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റിൽ നിന്നുള്ള സ്കൂബ സംഘം സ്ഥലത്തെത്തി. തുടർന്ന് അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് കൊടൂരാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles