കുമരകം:കൈപ്പുഴമുട്ടിന് സമീപം നടന്ന ഓട്ടോറിക്ഷ അപകടത്തിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വെച്ചൂർ കാമിശ്ശേരി കെ.പി ജോസഫ് (പാച്ചി ജോസഫ്- 75) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് അപകടം സംഭവിച്ച ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ റിക്ഷ കട്ടർ ഉപയോഗിച്ച് മുറിച്ചാണ് ജോസഫിനെ പുറത്തെടുത്തത്.
അപകടവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ജിജോ കാരാപ്പള്ളിയെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ: ലീലാമ്മ മകൾ : ലിസ മരുമകൻ തങ്കച്ചൻ
Advertisements


