എൻ ഡി എ ബഹുജനമാർച്ച് മാർച്ച് 10 ന്

കോട്ടയം:
കഴിഞ്ഞ 15 വർഷത്തെ വികസന മുരടിപ്പിനെതിരെ എൻ ഡി എ കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 10 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കോട്ടയം എം എൽ എ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. കഴിഞ്ഞ 15 വർഷക്കാലത്തെ എംഎൽഎയുടെ വികസന മുരടിപ്പിനെതിരെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും എൻ ഡി എയുടെ നേതൃത്വത്തിൽ ഒപ്പ്ശേഖരണം നടത്തുകയും ചെയ്യും. കോട്ടയം എം എൽ എ യുടെ പാഴ്പദ്ധതിയായ ആകാശപാതയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉദ്ഘാടനവും
ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിലാൽ ബഹുജന മാർച്ചിൽ മുഖ്യപ്രഭാഷണവും നടത്തും.

Advertisements

Hot Topics

Related Articles