ദുബായ് : ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡന്റ് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെ യു.എ.ഇയിലും കുവൈറ്റിലും ബഹ്റൈനിലും വീണ്ടും ആക്രമണം നടത്തി ഇറാൻ.യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലും കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളില്‍ ഒരേ സമയമാണ് ആക്രമണം.
Advertisements
ബഹ്റൈനിലെ മനാമയില്‍ നടന്ന ആക്രമണത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. അബുദാബിക്ക് സമീപമുള്ള അല്‍ ദഫ്റ വ്യോമതാവളത്തിലെ യു,എസ് എയർ കോംബാറ്റ് സെന്ററില്‍ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. സൗദിയിലെ പ്രിൻസ് സുല്‍ത്താൻ എയർബേസ് ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ തുടർച്ചയായി ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു.


