വൈക്കം പള്ളിപ്രത്തു ശേരി സെൻ്റ് ലൂയിസ് യു പി സ്കൂൾ വാർഷികം നടത്തി

ഫോട്ടോ:വൈക്കം പള്ളിപ്രത്തുശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൻ്റെ 122ാമത് വാർഷികാഘോഷം ലൂയിസ് ബീറ്റ്സ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: വൈക്കം പള്ളി പ്രത്തുശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൻ്റെ 122ാമത് വാർഷികാഘോഷം ലൂയിസ് ബീറ്റ്സ് 2026 വർണാഭമായി. സ്കൂൾ ഹാളിൽ സ്കൂൾ മാനേജർ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തെ ലോകത്തെവിടെയും കാണാവുന്ന വിധത്തിൽ മഹത്തായ നാടാക്കിയത് കേരളത്തിലെ വിദ്യാലയങ്ങളാണെന്നും സെൻ്റ് ലൂയിസ് സ്കൂളിൽ ടിവിപുരം പഞ്ചായത്തുമായി സഹകരിച്ച് ഒരു ലൈബ്രറി തുടങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പി ടി എ സെക്രട്ടറി സ്റ്റെല്ല ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സെൻ്റ് ജോസഫ് പള്ളി സഹവികാരി ഫാ.ജോസഫ് മേച്ചേരി, പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻജോസഫ്, പഞ്ചായത്ത് അംഗങ്ങളായ നീതുമോൾധനീഷ് , കവിതാറെജി, അഡ്വ. എലിസബത്ത് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനതോമസ് ,പി ടി എ പ്രസിഡൻ്റ് കെ. ഉദയകുമാർ, എം പി ടി എ പ്രസിഡൻ്റ് സജിതജോൺ,സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സ്കൂൾ ലീഡർ അമീഷ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles