കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ, വൈക്കോൽ പാടം, ചകിണിപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ 17 . 03 . 26 ചെവ്വാഴ്ച. രേവതിപടി , കോളാകുളം , നെല്ലിക്കൽ, പെരിഞ്ചേരിക്കുന്ന് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:30 വരെ താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാന്നില നമ്പർ വൺ, മാന്നില നമ്പർ ടു,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കകുഴി, കഞ്ചാവ്കവല, കങ്ങഴക്കുന്ന്, മണലേൽപീടിക, പാമ്പൂർകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന സഫാ റെസിഡൻസി, വളവനാർകുഴി,ബുഷ് ഫാക്ടറി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാവേലി ട്രാൻസ്ഫോർമറിനുകീഴിൽ വരുന്ന ഭാഗങ്ങളിൽ റീ കണ്ടക്ടറിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുട്ടിപാടി, ഓണംത്തുരുത്, പെരുംപുഴ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.


