വൈക്കം: നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്ര മീനഭരണി മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ ആറിന് കലശാഭിഷേകത്തോടുകൂടിയാണ് ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്. ആറിന് ഗണപതിഹോമം 6.30നവകം, പഞ്ചഗവ്യം, കലശം എന്നിവ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. വൈകുന്നേരം 7.30 നടന്ന സർവൈശ്വര്യപൂജയുടെ ദീപ പ്രകാശനം വൈക്കം ഫാഷൻ ജുവലറി മാനേജിംഗ് ഡയറക്ടർ ജി. വിനോദ് നിർവഹിച്ചു. വിവിധ ക്ഷേത്രാചാരങ്ങളോടും കലാപരിപാടികളോടുംകൂടി നടത്തപ്പെടുന്ന തിരുവുത്സവത്തിന് താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ബ്രഹ്മശ്രീ മൂത്തേടത്തില്ലത്ത് കൃഷ്‌ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.23ന് വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.
ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് എ. ദാമോദരൻ, സെക്രട്ടറി പി.കെ. വൽസല ൻ , അഡ്വ. പി.എസ്. നന്ദനൻ, എ. വിജയൻ, ജയന്തകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

