കോട്ടയം : ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്കായി ബിജെപി കോട്ടയം വെസ്റ്റ് വികസിത കേരളം ഹെല്പ് ഡെസ്കിന്റെ അഭിമുഖ്യത്തിൽ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ശില്പശാല സങ്കേടിപ്പിച്ചു.
കഴിഞ്ഞ 12 വർഷകാലമായി കേന്ദ്ര സർക്കാർ സാധാരണക്കാർക്കായി നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണങ്ങളും, അത് ജനങൾക്ക് നൽകുന്ന സംരക്ഷണവും വളരെ വലുതാണെന്നും,കേന്ദ്രപദ്ധതികൾ സാധാരണകാരിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാനം ഏറെ പിന്നിൽ ആണെന്നും പരിപാടി ഉത്ഘടനം ചെയ്തു ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ആദ്യക്ഷൻ ലിജിൻ ലാൽ പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംഎസ് ജില്ലാ ആദ്യക്ഷൻ എസ് വിനയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ വിഷദികരിച്ചു.
ജില്ലാ ഉപദ്യക്ഷൻ അരുൺ മൂലേടേം സന്നിഹിതനായിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.

