നാമനിര്‍ദേശപത്രിക സമര്‍പ്പണം നാളെ മാർച്ച് 21 ശനിയാഴ്ച

പുതുപ്പള്ളി: നിയസഭാ തിരഞ്ഞെടുപ്പ് പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാളെ മാർച്ച് 21 ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 10ന് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമംകൊള്ളുന്ന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളയിലെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് വെണ്ണിമല ശ്രീരാമലക്ഷ്മണ ക്ഷേത്രവും മറ്റ് പ്രമുധ ദേവാലയങ്ങളും സന്ദര്‍ശിച്ചശേഷം 11.30 ന് കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്ന് യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനമായി പുറപ്പെടും. 12 ന് വരണാധികാരിയായ കോട്ടയം ആർഡിഒ മുമ്പാകെ പത്രിക സമര്‍പ്പിക്കും. വൈകിട്ട് 3ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മണര്‍കാട് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles