പാലാ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ ജീവൻ ജിജോയും സുഹൃത്തായ സ്റ്റെബിനും തമ്മിൽ മദ്യപിച്ചതിന് പിന്നാലെ ഉണ്ടായ ചീത്തവിളിയും തർക്കവുമാണ് ആക്രമണത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് പുലിയന്നൂർ മുത്തോലി കാർത്തിക് ബിനു (20), ജീവൻ സജി (25), വിഷ്ണു (19) എന്നിവരെ പാലാ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
മാർച്ച് 18 ന് രാത്രി 10 മണിയോടെ ളാലം വില്ലേജിൽ പാലാ സുലഭ സൂപ്പർമാർക്കറ്റിന് സമീപമുള്ള ബിവറേജ് ഔട്ട്ലറ്റിന് മുൻവശത്തായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ മദ്യപിക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ സ്റ്റെബിനെ ചീത്തവിളിക്കുകയും കൈയിലുണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് തലയിൽ അടിക്കുകയുമായിരുന്നു. സ്റ്റെബിൻ തടയാൻ ശ്രമിക്കുന്നതിനിടെ കുപ്പി തലയിൽ തട്ടി ആഴത്തിലുള്ള പരിക്ക് സംഭവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തടയാൻ ശ്രമിച്ച സുഹൃത്തിന്റെ വലത് കൈ പിടിച്ച് ബിവറേജ് ഔട്ട്ലറ്റിന്റെ ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചതോടെ വലത് കൈയിലെ ചെറുവിരലിന് പൊട്ടൽ സംഭവിക്കുകയും ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.
താഴെ വീണ സ്റ്റെബിനെയും സുഹൃത്തിനെയും മറ്റു പ്രതികളായ എന്നിവർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ കെ, ബിബിൻ ബി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോബി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ടെൻസൺ, ജോജി ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

