ചങ്ങനാശേരി: നാലു പതിറ്റാണ്ട് നാടിന്റെ അമരക്കാരനായി നിന്ന ചങ്ങനാശേരി എം.എൽ.എ സി.എഫ് തോമസിന്റെ കബറിടത്തിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബ്. ശനിയാഴ്ച വൈകിട്ടോടെയാണ് ചങ്ങനാശേരിയിലെ മെട്രോപോളീറ്റൻ പള്ളിയിൽ എത്തി സി.എഫ് തോമസിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി മെഴുകുതിരി കത്തിച്ചത്. തുടർന്ന് പ്രാർത്ഥനകൾക്ക് ശേഷം അഞ്ചു വിളക്കിനു മുന്നിൽ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെ നഗരം ചുറ്റി റോഡ് ഷോ അരങ്ങേറി. തുടർന്ന് മന്ദിരം കവല, ഹോമിയോ കോളേജ്, കേളൻ കവല , പുളിമൂട്, ചാലച്ചിറ, വലിയകുളം, പെരുമ്പനച്ചി, മാമ്മൂട്, വെങ്കോട്ട, എൻ.ഇ.എസ് ബ്ലോക്ക്, മോസ്കോ, കോട്ടമുറി, ചാഞ്ഞോടി, മുക്കാട്ടുപടി, ഫാത്തിമാപുരം, എസ്.എച്ച് ജംഗ്ഷൻ, റെയിൽവേ ബൈപ്പാസ് ജംഗ്ഷൻ, അരമനപ്പടി, സെൻട്രൽ ജംഗ്ഷൻ, പോസ്റ്റ് ഓഫിസ് ജംഗിഷൻ, പെരുന്ന റെഡ് സ്ക്വയർ എന്നിവിടങ്ങലിൽ പര്യടനം നടത്തി പെരുന്ന ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിക്കും.

