ഡോ. സെലിൻ ഫിലിപ്പ്തിരുനക്കരയിൽ വോട്ടർമാരെ കണ്ടു

കോട്ടയം: കോട്ടയം മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഡോ. സെലിൻ ഫിലിപ്പ് ഇന്നലെ മണ്ഡലത്തിൻ്റെ വിവിധയിടങ്ങളിൽ വോട്ടർമാരെ കണ്ടു വോട്ട് തേടി.

Advertisements

വൈകിട്ട് തിരുനക്കരയിൽ എത്തിയ സ്ഥാനാർത്ഥിയും പ്രവർത്തകരും സെൻട്രൽ ജംഗ്ഷനിൽ സ്ത്രീ വോട്ടർമാരെ കണ്ട് കോട്ടയത്തിൻ്റെ വികസന സ്വപ്നങ്ങൾ പങ്കുവച്ചു. ഇത്തവണത്തെ വോട്ടുകൾ ടീച്ചറിന് തന്നെയെന്ന് അവർ ഉറപ്പിച്ചു. ആം ആദ്മി പാർട്ടിയുടെ വികസന രേഖയും സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്തു. കോട്ടയം നല്ലത് ആഗ്രഹിക്കുന്നു എന്ന ആപ്തവാക്യമുയർത്തിയാണ് സ്ഥാനാർത്ഥിയുടെ മത്സരം. പത്രികാ സമർപ്പണം കഴിഞ്ഞതോടെ ഡോ. സെലിൻ ഫിലിപ്പിൻ്റെ പ്രചരണം കൂടുതൽ ഊർജ്ജിതമായി ഇന്ന് ഉച്ചക്ക് 3 ന് ഡോ. സെലിൻ ഫിലിപ്പിൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും നടക്കും.

Hot Topics

Related Articles