ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്ഡിപിഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്

കോട്ടയം: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺഗ്രസ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ മാർച്ച് 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡൻറ് എം.കെ ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ 7 ജില്ലകളിൽ നിന്നുള്ള എസ്ഡിപിഐയുടെ പ്രതിനിധികൾ പങ്കെടുക്കും.

Advertisements

കോൺക്ലേവിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് സിപിഎ ലത്തീഫ് അധ്യക്ഷതവഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles