ഇറാനുമായുള്ള യുദ്ധം ആരംഭിച്ച്‌ നാല് ആഴ്ചകള്‍; ആഭ്യന്തര രാഷ്ട്രീയത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കാൻ നെതന്യാഹുവിന് കഴിയുന്നില്ലന്ന് റിപ്പോർട്ട്

ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം ആരംഭിച്ച്‌ നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തില്‍ അനുകൂല തരംഗം സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകള്‍. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സൈനിക നീക്കങ്ങള്‍ ഇതുവരെ പൂർണ്ണ വിജയം കാണാത്തതും, സർക്കാരിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാക്കി. ഇത് നെതന്യാഹുവിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം.

Advertisements

ഇസ്രായേല്‍ നിയമപ്രകാരം മാർച്ച്‌ 31-നകം പാർലമെന്റില്‍ ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെങ്കില്‍ സർക്കാർ പരാജയപ്പെടും. ഇങ്ങനെ വന്നാല്‍ 90 ദിവസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 225 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കേന്ദ്രീകൃതമായ ബജറ്റ് പാസാക്കിയെടുക്കാൻ തന്റെ സഖ്യകക്ഷികളോട് നെതന്യാഹു അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധസമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സെപ്റ്റംബറോ ഒക്ടോബറോ വരെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ അടുത്തിടെ പുറത്തുവന്ന സർവ്വേകള്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാർട്ടിക്കും തിരിച്ചടിയാണ് പ്രവചിക്കുന്നത്. നിലവില്‍ 34 സീറ്റുകളുള്ള ലിക്വിഡ് പാർട്ടിക്ക് പുതിയ തിരഞ്ഞെടുപ്പ് നടന്നാല്‍ 28 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് സർവ്വേകള്‍ സൂചിപ്പിക്കുന്നു. ഇവർ നേതൃത്വം നല്‍കുന്ന സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകള്‍ നേടില്ലെന്നും 51 സീറ്റുകളില്‍ ഒതുങ്ങുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള അലി ഖമനെയിയുടെ വധത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്ന് നെതന്യാഹുവിന്റെ അനുയായികള്‍ ആദ്യം കരുതിയിരുന്നു. യുദ്ധം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധം ശക്തമായി തുടരുന്നത് നെതന്യാഹു പക്ഷത്തിന് വൻ തിരിച്ചടിയായി. യുദ്ധം വഴി ജനശ്രദ്ധ തിരിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ നിലവില്‍ സാധിക്കാത്തതിനാല്‍, ബജറ്റ് പാസാക്കി അധികാരം നിലനിർത്താനാണ് നെതന്യാഹു ഇപ്പോള്‍ ശ്രമിക്കുന്നത്.

Hot Topics

Related Articles