കാർ ലോറിയുമായി കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: മരിച്ചത് കുര്യം സ്വദേശി

കുറവിലങ്ങാട്: എം സി റോഡിൽ കോഴയിൽ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുര്യം മുടവനാൽ ബാബു മകൻ റിൻസ് (28) ആണ് മരിച്ചത്. രാത്രി 8.15 ഓടെയാണ് അപകടം.

Advertisements

ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിലാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. കടുത്തുരുത്തി ഫയർ ഫോഴ്സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു.

Hot Topics

Related Articles