വികസന പ്രതിസന്ധി പരിഹരിക്കാൻ കെ ബിനി മോൻ വിജയിക്കണം: ചാണ്ടി ഉമ്മൻ

വൈക്കം : വികസന പ്രതിസന്ധി നേരിടുന്ന വൈക്കത്ത് മാറ്റം ആവശ്യമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കെ. ബിനിമോന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനിമോൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അതോടെ വൈക്കത്ത് വികസനം സാധ്യമാകുമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.കെ. ബിനിമോനോടൊപ്പം തലയോലപ്പറമ്പ് പട്ടണത്തിൽ നിന്നും സൈക്കിളിൽ ആരംഭിച്ച് വൈക്കം ബോട്ട് ജെട്ടി വരെ പര്യടനം നടത്തി.

Advertisements

തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം കെ ഷിബു, കെ.കെ.മോഹനൻ, ജോയ്കൊച്ചാനാപ്പറമ്പിൽ, കെ. ഡി. ദേവരാജൻ ,അബ്ദുൾ സത്താർ, വി.ടി.ജയിംസ്, ജോസ് വേലിക്കകം, സീതു ശശിധരൻ എന്നിവർ നേതൃത്വം നൽകി.
കെ. ബിനിമോൻ രാവിലെ വെള്ളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ടി.വി.പുരം പഞ്ചായത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.ടി.വി.പുരം ജംങ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles