ഫോട്ടോ : റോഡ് ഷോ
തലയോലപ്പറമ്പില്‍നിന്നും വൈക്കത്തേക്ക് നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രദീപിന്റെ റോഡ് ഷോ
വൈക്കം: വൈക്കത്തെ ചുവപ്പണിയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രദീപിന്റെ റോഡ് ഷോ. ചൊവ്വാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍നിന്നും വൈക്കത്തേക്ക് നടത്തിയ റോഡ് ഷോ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ ശെല്‍വരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി
ജോൺ വി ജോസഫ് അധ്യക്ഷത വഹിച്ചു. പള്ളിക്കവലയില്‍ നിന്നും തുറന്ന വാഹനത്തില്‍ റോഡിനിരുവശവും അഭിവാദ്യം ചെയ്തു നീങ്ങിയ സ്ഥാനാര്‍ഥിയെ അനുഗമിച്ച് ആയിരത്തിലേറെ ബൈക്കുകളുടെ പ്രവര്‍ത്തകര്‍ അനുഗമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുദ്രാവാക്യം വിളിച്ചും കൊടിതോരങ്ങള്‍ വീശിയും യുവാക്കളും സ്ത്രീകളും അടക്കമുള്ളവര്‍ പി പ്രദീപിന്റെ വിജയത്തിനായി അണിനിരന്നു. തലയോലപ്പറമ്പ് ടൗണ്‍, വടയാര്‍, തുറുവേലിക്കുന്ന്, വല്ലകം, ചാലപ്പറമ്പ്, പുളിംചുവട്, വലിയകവല, വടക്കേനട, പടിഞ്ഞാറെനട ബോട്ട്‌ജെട്ടി, പ്രൈവറ്റ് സ്റ്റാന്‍ഡ്, കൊച്ചുകവല വഴി വലിയകവലയിലെ എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നില്‍ സമാപിച്ച റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ വൈക്കത്തെ ഉത്സവപ്രതീതിയിലാക്കി.
എല്‍ഡിഎഫ് നേതാക്കളായ അഡ്വ. പി.കെ ഹരികുമാര്‍, ആര്‍ സുശീലന്‍, ടി.എന്‍ രമേശന്‍, സി.കെ ആശ എംഎല്‍എ, പി സുഗതന്‍, ഡോ. സി.എം കുസുമന്‍, പി ശശിധരന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, ലൂക്ക് മാത്യു, അഡ്വ. എം.ജി രഞ്ജിത്ത്, അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

