കിളിരൂർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ നിന്നും നാഗമ്പടം മഹാദേവക്ഷേത്രത്തിലേയ്ക്ക് കുട്ടി പദയാത്ര നടത്തി 

കോട്ടയം: കിളിരൂർ 32 നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ ഭാഗമായുള്ള രവിവാരപാഠശാലയിലെ കുട്ടികൾ നാഗമ്പടം മഹാദേവക്ഷേത്രത്തിലേയ്ക്ക് കുട്ടിപദയാത്ര നടത്തി. ആഗോള തീർത്ഥാടന കേന്ദ്രമായ പുണ്യമായ നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിലേക്ക് ആദ്യമായാണ് കുട്ടി പദയാത്ര നടത്തിയത്.  ശാഖാ പ്രസിഡൻ്റ് എ.കെ.മോഹനൻ അടിവാക്കൽ,വൈസ് പ്രസിഡൻ്റ് പി.ജി.രാജേന്ദ്ര ബാബു പുത്തൻപുരയിൽ,

Advertisements

രവിവാരപാഠശാല  കോ ഓർഡിനേറ്റർ  സുധിരാജ് പീടികച്ചിറയിൽ, സുമ സുരേഷ്, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു ആറ്റാംപള്ളിയിൽ,  സിജി ബിജു മാണിക്യം വേലിയിൽ എന്നിവർ നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഥമ കുട്ടി പദയാത്രികരെ നാഗമ്പടം മഹാദേവക്ഷേത്രം മേൽശാന്തി  കുമരകം രജീഷ് ശാന്തി,യൂത്ത് മൂവ്മെൻറ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് 

സജീഷ് കുമാർ മണലേൽ, ശ്രീനാരായണ ധർമ്മപഠന കേന്ദ്രം ചെയർമാൻ എ.ബി.പ്രസാദ് കുമാർ, നാഗമ്പടം ക്ഷേത്രം മാനേജർ സജീവ് ചെല്ലിതറ

എന്നിവർ ചേർന്ന് സ്വീകരണം നൽകി.

Hot Topics

Related Articles