കോട്ടയത്തിൻ്റെ മനസിലെന്ത്..! സി.പി.എമ്മും കോൺഗ്രസും നേർക്കുനേർ വരുമ്പോൾ കോട്ടയം മണ്ഡലത്തിലെ വോട്ട് ഇങ്ങനെ 

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ വീഴാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇക്കുറി കോട്ടയം നിയോജക മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിൻ്റെ പ്രമുഖനായ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരിക്കുമ്പോൾ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാറാണ് എതിരാളി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബിഡിജെഎസിൻ്റെ പി.അനിൽകുമാർ തെങ്ങിൻ തോപ്പ് ചിഹ്നത്തിലും മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടിയുടെ സെലിൻ ഫിലിപ്പും, എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി റലേഷ് ചന്ദ്രനും, സ്വതന്ത്രനായ ഷൈജു കുര്യനും മത്സര രംഗത്തുണ്ട്. 

Advertisements

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ 18743 വോട്ടിൻ്റെ ലീഡ് നേടിയാണ് വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 53.72 ശതമാനമായ  65401 വോട്ടാണ് അന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എൽഡിഎഫിലെ അഡ്വ.കെ.അനിൽകുമാർ 38.33 ശതമാനം വോട്ടായ 46658 വോട്ടാണ് നേടിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ മിനർവ മോഹൻ താമര ചിഹ്നത്തിൽ 8611 വോട്ടും സ്വന്തമാക്കിയിരുന്നു. 473 വോട്ട് നോട്ട നേടിയപ്പോൾ, ബി.എസ്.പി സ്ഥാനാർത്ഥി ശ്രീകുമാർ ചാക്കാല 374 വോട്ടും, എസ്.യു.സി.ഐ സ്ഥാനാർത്ഥി എം.എ ഷഹസാദ് 144 വോട്ടും, എ.ബി.എച്ച്.എം സ്ഥാനാർത്ഥി അരുൺ മങ്ങാട്ട് 77 വോട്ടുമാണ് നേടിയത്. 

Hot Topics

Related Articles