പാലായിൽ പോരാട്ടം കടുപ്പം; ഷോണെത്തിയതോടെ മാറി മറിഞ്ഞ് സാധ്യതകൾ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കുന്നത്. മൂന്നു മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷ വയ്ക്കുന്ന പാലായിൽ അടിയൊഴുക്കുകളും ശക്തമാണ്. കേരള കോൺഗ്രസിൻ്റെ രണ്ടില ചിഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ.മാണിയും, എൻ.ഡി.എ സ്ഥാനാർത്ഥിയായി ബിജെപിയുടെ താമര ചിഹ്നത്തിൽ മത്സരിക്കുന്ന ഷോൺ ജോർജും, യുഡിഎഫ് സ്വതന്ത്രനായി ട്രാക്ടർ ചിഹ്നത്തിൽ മത്സരിക്കുന്ന മാണി സി.കാപ്പനും ചേർന്നതോടെ പാലായിൽ ത്രികോണ പോര് കടുക്കുകയാണ്. ബി.എസ്.പി സ്ഥാനാർത്ഥിയായി സന്തോഷ് നടുപ്പറമ്പിലും, ആം ആദ്മി സ്ഥാനാർത്ഥിയായി അഡ്വ.റോണി നെടുമ്പള്ളിലും, സ്വതന്ത്രന്മാരായ സന്തോഷ് പുളിക്കനും, സി.ജി ബാബുവും മത്സര രംഗത്ത് സജീവമായുണ്ട്.

Advertisements

2021 ലെ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ച ഫലമാണ് പാലായിൽ നിന്നും വന്നത്. 50 വർഷം എം.എൽ.എ ആയിരുന്ന പാലായുടെ സ്വന്തം കെ.എം മാണിയുടെ മകൻ ജോസ് കെ.മാണി 16378 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പനോട് പരാജയപ്പെട്ടത്. മാണി സി.കാപ്പൻ 69804 വോട്ട് നേടിയപ്പോൾ, ജോസ് കെ.മാണിയ്ക്ക് 54426 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ജെ.പ്രമീളാ ദേവി 10869 വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. സ്വതന്ത്രനായ മാണി സി.കുര്യാക്കോസ് 1098 വോട്ടും, നോട്ട 604 വോട്ടും നേടി.

Hot Topics

Related Articles