പാലാ : ഉഴവൂർ പെട്രോൾപമ്പിലെ വിറ്റു വരവ് തുക ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തെന്ന കേസിൽ മുൻ മാനേജരെ അറസ്റ്റ് ചെയ്തു. പത്ത നംതിട്ട കൂടൽ കുളത്തുമൺ മേലേതിൽ അക്ഷയ് സുരേഷ് (26)-നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത് പാലാ കോടതിയിൽ ഹാജരാക്കി റിമാൻ ഡിലയച്ചത്.
ഉഴവൂർ എസ്.എസ്. പെട്രോൾ പമ്പ് ഉടമ കോട്ടയം മാടപ്പിള്ളി കൊച്ചുറോഡ് മലയിൽ ചെമ്പക ത്തു കാലായിൽ സി.പി. മാത്യുവി ന്റെ പരാതിയിലാണ് അറസ്റ്റ്. 2023 ഡിസംബർ ഒന്നമുതൽ 2026 ഫെ ബ്രുവരി ഒമ്പതുവരെയുള്ള കാല യളവിൽ വിറ്റ് വരവ് തുകയിൽ നിന്നും 93,44,428 രൂപ തട്ടിയെടു ത്തെന്നാണ് പരാതി. പെട്രോൾ പമ്പിന്റെ സാമ്പത്തിക ഇടപാ ടുകൾ നടക്കുന്നത് ഉഴവൂർ ഫെഡറൽ ബാങ്ക് ശാഖ വഴിയാ ണ്. പ്രതിക്കും ഇതേ ശാഖ യിൽ അക്കൗ ണ്ട് ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്രോൾ പമ്പി ന്റെ അക്കൗണ്ട് നമ്പരിൽ പണ മടയ്ക്കാതെ പ്ര തിയുടെ ഇതേ ശാഖയിലെ അക്കൗണ്ട് നമ്പരിൽ പണമടച്ച് തട്ടിപ്പ് നടത്തി എന്നാ ണ് പരാതി. എസ്.എച്ച്.ഒ. പി.ജെ. കുര്യാക്കോസ്, എസ്.ഐ. രഞ്ജു മോൾ, എസ്.പി.ഒ. എൻ.ഡി. രാജു, എസ്. ശ്യാം കുമാർ, സി. പി.ഒ. പ്രേംകുമാർ, ബിമൽദാസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്ര തിയെ കോന്നിയിൽനിന്ന് കസ്റ്റഡി യിൽ എടുത്തത്. പരാതി ഉയർന്നപ്പോൾ മുതൽ തന്നെ കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സെക്രട്ടറി ട്രഷറർ എന്നിവർ പൊലീസുമായി ബന്ധപ്പെടുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്യാൻ ഇടയായത്. പമ്പ് ഉടമയ്ക്ക് വേണ്ട നിയമസഹായമടക്കം അസോസിയേഷൻ ചെയ്തു നൽകിയിരുന്നു.

