ഫോട്ടോ: എസ് എൻ ഡി പിയോഗം മൂത്തേടത്തുകാവ് വടക്ക് 793ശാഖയിലെ ശ്രീകൃഷ്‌ണപുരം ശ്രീനാരായണ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ 10ാമത് പ്രതിഷ്ഠാ വാർഷികം രോഹിണി മഹോത്സവം എന്നിവയോടനുബന്ധിച്ച് നടന്നഅന്നദാനത്തിൻ്റെ ഭദ്രദീപ പ്രകാശനം വൈക്കം വിജയ ഫാഷൻ ജൂവലറി മാനേജിംഗ് ഡയറക്ടർ ജി.വിനോദ് നിർവഹിക്കുന്നു
മൂത്തേടത്തുകാവ്: എസ് എൻ ഡി പിയോഗം മൂത്തേടത്തുകാവ് വടക്ക് 793ശാഖയിലെ ശ്രീകൃഷ്‌ണപുരം ശ്രീനാരായണ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ 10ാമത് പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവും ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി എം.ഡി.ഷിബു തന്ത്രികൾ പട്ടശേരിൽ, മേൽശാന്തി കണ്ണൻ ശാന്തി പട്ടശേരിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പുജാകർമങ്ങൾ നടന്നത്. പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്ന് രാവിലെ ആറിന് അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് പന്തീരടി പൂജ, 10 ന് നവകം, പഞ്ചഗവ്യം പൂജ, ഗുരുദേവന് വിശേഷാൽ കലശപൂജ, 11ന് അഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്ക് 12.30ന് അന്നദാനത്തിൻ്റെ ഭദ്രദീപ പ്രകാശനം വൈക്കം വിജയ ഫാഷൻ ജൂവലറി മാനേജിംഗ് ഡയറക്ടർ ജി.വിനോദ് നിർവഹിച്ചു.വി.വി കനകാംബരൻമാസ്റ്ററെ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം 5.15ന് പയറുകാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ദേശതാലപ്പൊലി വരവ് ഭക്തി സാന്ദ്രമായി. നൂറുകണക്കിന് വനിതകൾ പങ്കെടുത്ത താലപ്പൊലിക്ക് ശിങ്കാരിമേളം,നിലകാവടി എന്നിവ മിഴിവേകി. മഹാ അന്നദാനത്തിലും വൈകുന്നേരം ഏഴിന് നടന്ന ചന്ദനം ചാർത്തി ദീപാരാധനയിലും ദീപകാഴ്ചയിലും നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവ പരിപാടികൾക്ക് ശാഖ പ്രസിഡൻ്റ് വി.ടി. കുഞ്ഞുമോൻ, വൈസ് പ്രസിഡൻ്റ് കെ. എസ്. സുമേഷ്, സെക്രട്ടറി എ.വി.ജിനീഷ്, വനിത സംഘം പ്രസിഡൻ്റ് ഉദയമ്മപുഷ്കരൻ ,സെക്രട്ടറി രാധാ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.

