ഉഴവൂർ … വീട് വാങ്ങിയതിനെ ചെല്ലിയുണ്ടായ തർക്കത്തിൽ പ്രവാസിയെ ഭാര്യാ പിതാവ് കുത്തി പരിക്കേൽപ്പിച്ചു. ഏപ്രിൽ 20 തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഉഴവൂർ ചേറ്റുകുളത്താണ് സംഭവം കുത്തേറ്റ പ്രവാസി ഇടുക്കി കമ്പിളികണ്ടം സ്വദേശി സ്റ്റീഫൻ മാത്യു (36) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർലൻ്റിൽ ജോലിക്കാരായ സ്റ്റീഫനും ഭാര്യ പുനലൂർ സ്വദേശിനിയും ചേർന്ന് ഉഴവൂർ ചേറ്റുകുളത്ത് വാങ്ങിയ വീടിൻ്റെ ആധാരം നടത്തിയ ശേഷം വീട്ടുകാർ ഒത്തുകൂടി വീട് വെഞ്ചരിപ്പ് പോലുള്ള കാര്യങ്ങളെപ്പറ്റി ചർച്ച നടക്കുന്നതിനിടെ ഭാര്യാ പിതാവുമായി വഴക്ക് ഉണ്ടാകുകയും തുടർന്ന് അടിപിടിയും കത്തി കുത്തിലും കലാശിക്കുക ആയിരുന്നു.
Advertisements

