കോട്ടയം: മണിമലയിൽ റോഡിലേയ്ക്ക് ആഞ്ഞിലിമരം കടപുഴകി വീണ് സ്കൂട്ടർയാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്. കുറ്റിക്കാട്ടു വളവിനു സമീപം ബാങ്ക് പടിയിൽ ആഞ്ഞിലി മരം കടപുഴകി സ്കൂട്ടറിൽ സഞ്ചരിച്ച മുണ്ടത്താനം സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. മണിമല പോലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ ഉദയൻ വിളിച്ചതിനെ തുടർന്ന് ടീം എമർജൻസി സംഘം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തി. തുടർന്ന് ടീം എമർജൻസി മണിമലയുടെ ക്യാപ്റ്റൻ സഫിൻ പതാപ്പറബിലും, രക്ഷാധികാരി. ജെയിംസ് അരീകുഴി, മിനോ, സച്ചു,അനിൽ വെള്ളാപ്പള്ളി, ടൗൺ മെമ്പർ ജിജോ ഇളങ്ങണ്ണൂർ, വിനീതാഹരിലാൽ, രാഗിണി, എന്നിവരും, നാട്ടുകാർ, ഫയർഫോഴ്സ് കാഞ്ഞിരപ്പള്ളി, മണിമല പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Advertisements







