കോട്ടയം മറിയപ്പള്ളിയിൽ രാത്രിയിൽ വീടിനു സമീപത്ത് അജ്ഞാതൻ; മോഷ്ടാവെന്ന സംശയത്തിൽ വീട്ടുകാർ; സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: മറിയപ്പള്ളിയിൽ രാത്രിയിൽ വീടിനു സമീപത്ത് മതിൽചാടിയെത്തി അജ്ഞാതൻ. വീടിനു സമീപത്ത് പതുങ്ങി നിൽക്കുന്ന അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ ഇയാൾ ഓടിരക്ഷപെട്ടു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മറിയപ്പള്ളി തൈപ്പറമ്പിൽ സിബി കുര്യന്റെ വീട്ടിലേയ്ക്കാണ് മതിൽ ചാടി രാത്രിയിൽ അജ്ഞാതൻ എത്തിയത്. സിസിടിവിയിൽ ദൃശ്യം പതിഞ്ഞതോടെ വീട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതോടെ ഇയാൾ വീട്ടുപരിസരത്ത് നിന്നും ഓടിരക്ഷപെട്ടു. സംഭവത്തിൽ വീട്ടുടമ സിബി കുര്യൻ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles