ഈരാറ്റുപേട്ട: ഇക്കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടായ വാഹന അപകടവുമായി ബന്ധപ്പെട്ട് വർഗീയപരമായി പരാമർശം നടത്തി ഈരാറ്റുപേട്ടയെ അപകീർത്തിപ്പെടുത്താൻ ചില ആളുകൾ നടത്തിയ ശ്രമം അപലപനീയമാണ്.
നമുക്കറിയാം സ്വാഭാവികമായും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട് അപകടം ഉണ്ടാകുമ്പോൾ അപകടമുണ്ടാക്കിയ ആളെ കൈകാര്യം ചെയ്യുവാനുള്ള അധികാരം ഇവിടെ ആർക്കുമില്ല നിയമപരമായി പോലീസിനെ അറിയിക്കുക, മറ്റ് നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ് അഭികാമ്യം.
പകരം സംഘടനം ഉണ്ടാക്കി വിവാദം ഉണ്ടാക്കിയതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയാണ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതസൗഹാർദ്ദത്തിന്റെ പേരുകേട്ട
ഈരാറ്റുപേട്ടയെ വർഗീയപരമായി ഒറ്റപ്പെടുത്തുവാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
നോബി ജോസ്, നൗഷാദ് കീഴേടം, കെ.എം. റഷീദ്, ഹാഷിം മേത്തർ , ഇ എസ് നാസർ എന്നിവരും ഈരാറ്റുപേട്ടയിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

