കോട്ടയത്ത് കനത്ത മഴ : അയ്മനത്ത് റോഡിന് കുറുകെ വൈദ്യുതി ലൈനിൽ മരം വീണു : വെള്ളുത്തുരുത്തിയിൽ റോഡിനു കുറുകെ ഉണങ്ങി നിന്ന മരം വീണു; മരങ്ങൾ അഗ്‌നി രക്ഷാ സേനാ സംഘം വെട്ടിമാറ്റി

കോട്ടയം : വൈകിട്ടുണ്ടായ കനത്ത മഴയിൽ അയ്മനത് റോഡിന് പുറകെ നിന്ന് വൈദ്യുതി ലൈനിൽ മരം വീണു. അയ്മനം പഞ്ചായത്ത് 14 ആം വാർഡ് ഇളങ്കാവ് ജംഗ്ഷനിൽ റോഡിന് കുറുകെയാണ് 11 കെവി ലൈനിൽ മരം വീണത്. ലൈനിനു മുകളിൽ മരം വീണ് വൈദ്യുതി തടസപ്പെടുകയും, റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മരം വെട്ടി നീക്കി. പനച്ചിക്കാട് പഞ്ചായത്ത്‌ വെള്ളുത്തുരുത്തി റോഡിനു കുറുകെ ഉണങ്ങി നിന്ന വട്ട മരം വീണു റോഡ് ബ്ലോക്ക് ആയി. ചിങ്ങവനം പോലീസ് വിളിച്ചു അറിയിച്ചതിനെതുടർന്ന് കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജന്റെ നേതൃത്വത്തിൽ സംഭാവസ്ഥലത്ത് എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, ആഷ്‌ന, അതുൽ, കൃഷ്ണരാജ്  എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.

Advertisements

Hot Topics

Related Articles