കൊച്ചി : ഒൻപത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ മൂവർ സംഘം പിടിയില്‍. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കില്‍ വീട്ടില്‍ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയില്‍ വീട്ടില്‍ അരുണ്‍ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയില്‍ ചിരവത്തടത്തില്‍ വീട്ടില്‍ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനില്‍ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
27ന് രാത്രി പത്തര മണിയോടെയാണ് സംഭവം. പ്രതികള്‍ക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികള്‍ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ പ്രതികള്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ എൻഎസ് റോയ്, ശ്രീനാഥ് എസ്, വി സി സജി, ഷിബു മാത്യു, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ആർഒ അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരുമുണ്ടായിരുന്നു.

