ഐ എ എസ് എസ്കലേറ്റർ പുസ്തക സംവാദം നടത്തി

കോട്ടയം : സേവനകാലത്തെ കുറിച്ചുള്ള സത്യസന്ധമായ വിവരണമാണ് മോഹൻ ദാസിന്റെ ആത്മകഥയെന്ന് റോയ് പോൾ പറഞ്ഞു. ഇതിൽ വിവാദങ്ങളൊന്നുമില്ല.

Advertisements

കോട്ടയം മുൻ കലക്ടറും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽ ഉന്നത പദവികൾ വഹിച്ചിട്ടള്ള ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസ് രചിച്ച ഐ എ എസ് എസ്കലേറ്റർ പുസ്തക സംവാദം പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു.
കെ.മോഹൻദാസ്, ലൈബ്രറി വൈസ്പ്രസിഡന്റ് അഡ്വ. വി.ബി. ബിനു, കുട്ടികളുടെലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles