കൊൽക്കത്തയിലെ മമതയുടെ തോൽവി: ആഹ്ളാദ പ്രകടനം നടത്തുന്നവരെ വിമർശിച്ച് രാഹുൽ ഗാന്ധി 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച്‌ രാഹുല്‍ ഗാന്ധി. മമത ബാനർജിയുടെ തോല്‍വിയില്‍ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

“കോണ്‍ഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തില്‍ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അവർ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം – അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇത് ഇന്ത്യയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്,” എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമത ബാനർജിയുടെ ആരോപണങ്ങളെ ശരിവെച്ച രാഹുല്‍ ഗാന്ധി, ബംഗാളില്‍ വോട്ടെണ്ണലിലെ തിരിമറികളിലൂടെയാണ് നൂറിലധികം സീറ്റുകള്‍ ബിജെപി തട്ടിയെടുത്തതെന്ന് വിമർശിച്ചു. ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി പ്രയങ്ക ചതുർവേദിയും സമാനമായ നിലപാടുമായി രംഗത്തെത്തി. സ്വന്തം സഖ്യകക്ഷികളായ ടിഎംസിയുടെയും ഡിഎംകെയുടെയും പരാജയത്തില്‍ ‘ഇന്ത്യ’ സഖ്യത്തിനുള്ളില്‍ ഇരുന്ന് സന്തോഷിക്കുന്നത് ലജ്ജാകരമാണെന്ന് അവർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും പരാജയപ്പെട്ടപ്പോഴും സമാനമായ മനോഭാവം ചിലർ കാണിച്ചിരുന്നത് അവർ ചൂണ്ടിക്കാട്ടി.

എന്നാല്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. മമത ബാനർജി ബിജെപിക്കായി ചുവപ്പ് പരവതാനി വിരിച്ചുകൊടുത്തുവെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അവർ അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ ഒരു കാവി തരംഗം ഉണ്ടായിട്ടുണ്ടെന്നും ടിഎംസി ഇത്തരത്തില്‍ തകരുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles