കെ.സി ഐ കമാന്റ് ആകരുത്..! മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾക്ക് എതിരെ പ്രതിഷേധം ശക്തം; വീടിനു വേണ്ടി പണിയെടുത്ത മൂത്ത മകനെ തഴഞ്ഞ് തറവാട് ഇളയ മകന് കൊടുക്കുന്നതിനു സമാനമായ നീക്കമെന്ന് ആരോപണം

കൊച്ചി: കെ.സി ഐ കമാന്റ് ആകരുതെന്ന കടുത്ത വിമർശനവുമായി കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങൾ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യുഡിഎഫിനെയും നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തഴഞ്ഞ് മുഖ്യമന്ത്രിയാകാൻ വി.ഡി സതീശൻ നടത്തുന്ന നീക്കങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യന്ത്രിയാകാൻ നടക്കുന്ന നീക്കത്തിന് എതിരെ കേരളത്തിൽ മിക്ക സ്ഥലത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും, പോസ്റ്ററുകളും ഫ്‌ളക്‌സുകളും പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

നിലവിൽ ഹൈക്കമാൻഡിൽ വി.ഡി സതീശനെക്കാളും, രമേശ് ചെന്നിത്തലയെക്കാളും ഏറെ നിർണ്ണായകമായ സ്വാധീനമുള്ളത് കെ.സി വേണുഗോപാലിന് തന്നെയാണ്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ പ്രതിപക്ഷത്തിരുന്ന് സർക്കാരിനെ മുൾമുനയിൽ നിർത്തി വി.ഡി സതീശനും കൂട്ടരും പോരാടുമ്പോൾ കെ.സി വേണുഗോപാൽ ഡൽഹിയിലിരുന്ന് സുഖിക്കുകയായിരുന്നുവെന്നാണ് കെ.സിയെ എതിർക്കുന്ന വിഭാഗം ഉയർത്തുന്ന വാദം. റോഡിൽ പൊലീസിന്റെയും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയും തല്ലുകൊണ്ട യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസമാകാൻ എന്നും മുന്നിൽ നിന്ന് ഓടിയെത്തിയത് വി.ഡി സതീശനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ പത്തു വർഷം എൽ.ഡി.എഫ് പിണറായി സർക്കാരിന് എതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് വി.ഡി സതീശന്റെ നേതൃത്വത്തിൽ കേരളത്തിൽ യുഡിഎഫ് നടത്തിയത്. സർക്കാരിന്റെ ഓരോ കൊളളകളെയും കള്ളത്തരങ്ങളെയും കൃത്യമായി തുറന്ന് കാട്ടിയുള്ള കൃത്യമായ പോരാട്ടമാണ് വി.ഡിയുടെ ഭാഗത്ത് നിന്നും നിയമസഭിലും പുറത്തും ഉണ്ടായത്. കണക്കുകളും കാര്യങ്ങളും നിരത്തിയുള്ള യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നിർണ്ണായകമായ ഇടപെടലാണ് സർക്കാരിനെ ഇത്രത്തോളം വലിയ പതനത്തിലേയ്ക്കും തകർച്ചയിലേയ്ക്കും തള്ളി വിട്ടത്.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ അഞ്ചു വർഷം പ്രതിപക്ഷ നേതാവായി ഇരുന്ന് രമേശ് ചെന്നിത്തല നടത്തിയ പ്രതിരോധം തന്നെയാണ് രണ്ടാം സർക്കാരിനെതിരെ കൂടുതൽ കരുത്തോടെ ഏറ്റുമുട്ടാൻ പ്രതിപക്ഷത്തിന് ശക്തി നൽകിയത്. രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പ്രതിരോധത്തിലാകുന്ന സ്ഥിതി ആദ്യ എൽഡിഎഫ് സർക്കാരിന് നേരിടേണ്ടി വന്നിരുന്നു. ഇത് തന്നെ തുടരുന്ന സ്ഥിതിയാണ് രണ്ടാം പിണറായി സർക്കാരിന് എതിരെ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയപ്പോൾ കണ്ടത്.

എന്നാൽ, ഇത്തരത്തിൽ രമേശ് ചെന്നിത്തല തുടങ്ങി വച്ച് വി.ഡി സതീശൻ പൂർത്തിയാക്കിയ പോരാട്ടത്തിന്റെ ഫലപ്രാപ്തിയിൽ എത്തിയപ്പോൾ ഗുണം അനുഭവിക്കാൻ എത്തിയിരിക്കുകയാണ് കെ.സി വേണുഗോപാൽ എന്ന ആരോപണമാണ് പ്രവർത്തകർ ഉയർത്തുന്നത്. തകർന്ന് തരിപ്പണമായ തറവാട് ഒറ്റയ്ക്ക് പടുത്തുയർത്തിയ മൂത്ത മകന്റെ അവസ്ഥയിലാണ് വി.ഡി സതീശനെന്നും, എന്നാൽ, വീട് പണി പൂർത്തിയായി നല്ല നിലയിൽ എത്തിയപ്പോൾ വീടിന്റെ ഉടമസ്ഥാവകാശം ഡൽഹിയിൽ നിന്ന് എത്തിയ ഇളയ മകൻ ഏറ്റെടുത്ത അവസ്ഥയിലാണ് നിലവിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന ആരോപണമാണ് ഉയരുന്നത്.

Hot Topics

Related Articles