കോട്ടയം: നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളംപാഴാകുന്നതായി പരാതി. ഇത് കൂടാതെ പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇന്നു രാവിലെ മുതലാണ് ഈ റോഡിൽ കുഴി രൂപപ്പെടുകയും, പൈപ്പ് പൊട്ടി വെള്ളം ഒഴുകിതുടങ്ങുകയും ചെയതത്. ഇതേ തുടർന്ന് രാവിലെ മുതൽ ഇതുവഴി എത്തിയ ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിലൂടെ വലിയ തോതിൽ വെള്ളം പുറത്തേയ്ക്ക് ഒഴുകയും ചെയ്തു. പ്രദേശത്ത് വലിയ തോതിലാണ് റോഡിലേയ്ക്ക് വെള്ളം ഒഴുകുന്നത്. സാധാരണക്കാരായ ആളുകൾ കോട്ടയം നഗരത്തിൽ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് റോഡിലൂടെ വെള്ളം പാഴായി പോകുന്നത്. വെള്ളം ഒഴുകി മണിക്കൂറുകൾ കഴിഞ്ഞിട്ടും പൈപ്പ് പൊട്ടലിന് പരിഹാരം കാണാനോ പൈപ്പിന്റെ തകരാർ പരിഹരിച്ച് വെള്ളം പാഴാകുന്നത് ഒഴിവാക്കാനോ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല.



