യുക്രെയിൻ യുദ്ധം അന്ത്യത്തിലേയ്ക്ക്: സൂചന നൽകി വ്ളാഡിമിർ പുടിൻ 

മോസ്കോ: യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഒരു ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ ശുഭകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ശനിയാഴ്ച ക്രെംലിനില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന മൂന്ന് ദിവസത്തെ വെടിനിർത്തലിനിടയിലാണ് പുടിന്റെ പ്രതികരണം.

Advertisements

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് ചർച്ച നടത്താൻ താൻ തയ്യാറാണെന്ന് പുടിൻ ആവർത്തിച്ചു. എന്നാല്‍, ഇതിനായി റഷ്യ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മുൻപ് തന്നെ സമാധാന ഉടമ്പടിയുടെ കരട് തയ്യാറാകണമെന്നും പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ച കരാറില്‍ ഒപ്പിടുന്ന അവസാന ഘട്ടമായിരിക്കണമെന്നും പുടിൻ വ്യക്തമാക്കി. ‘മൂന്നാം ലോകരാജ്യങ്ങളില്‍ വെച്ച്‌ കൂടിക്കാഴ്ചയാകാം, പക്ഷേ സമാധാന ഉടമ്പടിയില്‍ അന്തിമ തീരുമാനമായെങ്കില്‍ മാത്രമേ അതിന് പ്രസക്തിയുള്ളൂ,’ അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ വെടിനിർത്തല്‍ നീക്കത്തിന്റെ ഭാഗമായി ആയിരം തടവുകാരെ വീതം ഇരുഭാഗത്തുനിന്നും കൈമാറാൻ പദ്ധതിയുണ്ട്. ഇതിനായുള്ള വിവരങ്ങള്‍ റഷ്യ കൈമാറിയെന്നും യുക്രെയ്നിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞു. മെയ് 11-ന് വെടിനിർത്തല്‍ അവസാനിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാൻ അദ്ദേഹം യുക്രെയ്നോട് ആവശ്യപ്പെട്ടു.

ഇത്തവണത്തെ വിജയദിന പരേഡ് മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ലളിതമായിരുന്നു. വമ്പൻ മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും പകരം സൈനിക ശേഷി വിളിച്ചോതുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. യുദ്ധക്കളത്തിലെ സൈനികരെ അഭിസംബോധന ചെയ്തപ്പോള്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചെങ്കിലും, പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സമാധാന ചർച്ചകള്‍ക്ക് മുൻഗണന നല്‍കുന്ന മൃദുവായ സമീപനമാണ് പുടിൻ സ്വീകരിച്ചത്.

Hot Topics

Related Articles