കുമരകം ചൂളപ്പടിക്ക് സമീപം നാലു വാഹനങ്ങൾ അപകടത്തിൽ പെട്ടു; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്‌

കോട്ടയം :കുമരകം റോഡിൽ ചൂളപ്പടി മത്സ്യസഹകരണ സംഘത്തിനു സമീപം ഇന്നലെ വൈകുന്നേരം 4 മണിയോടെ നാലു വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഒരു ചരക്ക് ലോറിയും ഒരു ബൈക്കും രണ്ട് കാറുകളുമാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിൽ നിന്നും അരിയും കയറ്റി കോട്ടയത്തിനു വന്ന ലോറി ചൂളപ്പടി പാലം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ട് പോകുകയും പിന്നിലായി വന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു . പിന്നാലെ വന്ന മറ്റൊരു കാറും അപകടത്തിൽ പെട്ടെങ്കിലും സാരമായ നാശനഷ്ടങ്ങൾ ഇല്ല . ലോറി പിന്നോട്ട് വരുന്നത് കണ്ട് ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നും ചാടിയതിനാലാണ് രക്ഷപെട്ടത്. ബൈക്ക് ലോറിയുടെ അടിയിലാണ് കിടന്നത്. ചേർത്തലയിൽ നിന്നും വന്ന കാറിനാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്.ചേർത്തലയിൽ നിന്നും കോട്ടയത്തിന് വരികയായിരുന്ന കാറിൽ അമ്മയും മകളും , മരുമകനും , രണ്ടു കുഞ്ഞുകുട്ടികളും ഉൾപ്പടെയുള്ള കുടുംബമാണ് ഉണ്ടായിരുന്നത്. കൃപാസനത്തിൽ പോയി മടങ്ങിയവരായിരുന്നു അപകടത്തിൽ പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്നത്. ചവിട്ടുവരി സ്വദേശിനി കളായ രണ്ടു സ്ത്രീകളായിരുന്നു രണ്ടാമത്തെ കാറിലുണ്ടായിരുന്നത്. രക്ഷപെട്ട ബൈക്കു യാത്രക്കാരൻ ചെങ്ങളം സ്വദേശിയും. അപകടം നടന്ന ചൂളപ്പടി പാലത്തിന്റെ അപ്രോച്ച് റോഡിന് വലതുവശം വലിയ താഴ്ചയുള്ള സ്ഥലമാണ്, ലോറി ചരിഞ്ഞു എങ്കിലും സമീപത്തെ മരത്തിൽ മുട്ടി നിന്നതിനാൽ താഴ്ചയിലേക്ക് മറിഞ്ഞില്ല. സമീപമുള്ള തരിശു നിലത്തേക്ക് ലോറി മറിയുകയാരുന്നു എങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. കുമരകം പോലീസ് അപകട സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles