ധാക്ക: ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് ജയം ആഘോഷിക്കാന്‍ കാരണമായത് പാകിസ്ഥാന്‍ നായകനായ സല്‍മാന്‍ ആഗയുടെ വെല്ലുവിളി. നാലാം ദിനത്തിലെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സല്‍മാന്‍ ആഗ ബംഗ്ലാദേശിനെ പരിഹാസരൂപേണ വെല്ലുവിളിച്ചത്. നാലാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ മഴ വില്ലനായതോടെ കളി സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആഗ ബംഗ്ലാദേശിനെ വെല്ലുവിളിച്ചത്.
ബംഗ്ലാദേശിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് 70 ഓവറില്‍ 260 റണ്‍സ് വിജയലക്ഷ്യം നല്‍കട്ടെ. ഞങ്ങള്‍ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ അവർ അതിന് തുനിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു സല്‍മാന്‍ ആഗ പറഞ്ഞത്. ബംഗ്ലാദേശിന് ജയം ലക്ഷ്യമിടുന്നില്ലെന്ന് പരോക്ഷമായി പരിഹസിക്കുക കൂടിയായിരുന്നു സല്‍മാൻ ആഗ. എന്നാല്‍ പാക് നായകന്‍റെ പ്രകോപനം ബംഗ്ലാദേശ് ഏറ്റെടുക്കുന്നതാണ് അവസാന ദിനം കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് വെറും 20 ഓവറില്‍ 88 റണ്‍സ് അടിച്ചുകൂട്ടി സല്‍മാൻ പറഞ്ഞതുപോലെ 268 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 240-9 എന്ന സ്കോറിലാണ് ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈൻ ഷാന്‍റോ ധീരമായ ഡിക്ലറേഷന്‍ നടത്തിയത്. സമനിലയ്ക്കല്ല, വിജയത്തിനാണ് തങ്ങള്‍ കളിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്.
അ


