തിരുവനന്തപുരം : തന്റെ യാത്രകൾ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന കർശന നിലപാടുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വിപുലമായ സുരക്ഷാ വാഹനവ്യൂഹം ഒഴിവാക്കാൻ അദ്ദേഹം നിർദേശം നൽകി. ഇനി മുതൽ മുഖ്യമന്ത്രിയുടെ യാത്രകൾക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും അകമ്പടി സേവിക്കുക.
തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്ന് വി ഡി സതീശൻ അറിയിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ Z കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനാൽ എസ്കോർട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും. മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടർന്ന് വി ഡി സതീശൻ നടത്തിയ യാത്രകളിൽ പോലീസ് കനത്ത സുരക്ഷ എല്ലായിടത്തും ഒരുക്കിയിരുന്നു. ഇതുമുലം പലയിടങ്ങളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു നിർദേശം നിയുക്ത മുഖ്യമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്.


