ഫോട്ടോ: മറവൻതുരുത്ത് ഇടവട്ടം എസ്എൻ.ഡി.പി യോഗം 662ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് വി . വി. കനകാംബരൻ നയിക്കുന്നു
ഇടവട്ടം: എസ് എൻ ഡി പി യോഗം 662ാംനമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ മണ്ഡലകാല പ്രാർത്ഥനയും ബോധവത്കരണ ക്ലാസും നടത്തി. ഗുര്യമദിരത്തിലെ പ്രാർഥനയ്ക്ക് ശേഷംശാഖാ ഹാളിൽ വനിതാ സംഘം പ്രസിഡൻ്റ് ഗീതാ ചക്രപാണി ഭദ്രദീപ പ്രകാശനം നടത്തി.ശാഖാ പ്രസിഡൻ്റ് കെ.പി സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി.വി.കനകാംബരൻ മാസ്റ്റർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ശാഖാ പ്രസിഡൻ്റ് എൻഡോവ്മെൻ്റും നൽകി.
ശാഖാ സെക്രട്ടറി കെ.രാജ്കുമാർ,
വൈസ് പ്രസിഡൻ്റ് വി.കെ.മനോഹരൻ, യൂണിയൻ കമ്മറ്റിയംഗം സുധീർ ഇടവട്ടം, സോമരാജൻവാഴയിൽ, വനിതാ സംഘം സെക്രട്ടറി പ്രസന്നഗുണശീലൻ, അമ്പിളി ശശി,ശോഭാരാജു, ആർ.വാസുദേവൻ വാലയിൽ എന്നിവർ പ്രസംഗിച്ചു.


