കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്തു മുന്നോട്ടു പോകും : കേരള കോൺഗ്രസ് എം

കോട്ടയം:കർഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകുവാൻ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.ഇതിനായി കേരള കോൺഗ്രസ് എം ഒറ്റയ്ക്കും എൽഡിഎഫ് കൂട്ടായും നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിൽ സജീവമാകും.നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം സമഗ്രമായി വിലയിരുത്തും.ഇതിനായി പാർട്ടിയുടെ ജില്ലാതല യോഗങ്ങൾ പുരോഗമിക്കുകയാണ്.അതിനുശേഷം എല്ലാ നിയോജക മണ്ഡലം പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ച് വിശദമായി ചർച്ച നടത്തും.പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും.പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാക്കും.തുടർന്ന് പാർട്ടി ക്യാമ്പ് നടത്തും.പാർട്ടി ക്യാമ്പിൽ  രാഷ്ട്രീയ നയരേഖ പ്രഖ്യാപിക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത അധികാര സമിതി യോഗത്തിൽ വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ, ഡോ എൻ ജയരാജ്, ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായൺ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles