കോട്ടയം:
ഇഡിയെ ഉപയോഗിച്ചു നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ് എന്ന് ആരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നാളെ മെയ് 28 വ്യാഴാഴ്ച ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ജില്ലാ കേന്ദ്രത്തിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലുമാണ് പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുക. വൈകിട്ട് അഞ്ചിന് തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പ്രതിഷേധ യോഗത്തിൽ എൽഡിഎഫ് സംസ്ഥാന–ജില്ലാ നേതാക്കൾ പങ്കെടുക്കും. ഇഡിയെ ആയുധമാക്കിയുള്ള രാഷ്ട്രീയ വേട്ടയ്ക്കെതിരായ സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അഭ്യർഥിച്ചു.
Advertisements


