കോട്ടയം : വിപണിയിൽ റബ്ബർ വില വർദ്ധിക്കുകയു൦ ടാപ്പിങ്ങ് തൊഴിലാളികളുടെ ലഭ്യത കുറയുകയു൦ ചെയ്ത സാഹചരൃത്തെ മുതലെടുത്ത് കർഷകരെ ചൂഷണം ചെയ്യാൻ റബ്ബർ അധിഷ്ടിത വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ നീക്കം തുടങ്ങിയിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. ടാപ്പിങ്ങ് ചെയ്തു കൊണ്ടിരിക്കുന്നത് മുടങ്ങികിടക്കുന്നതോ ആയ തോട്ടങ്ങൾ കരാർ അടിസ്ഥാനത്തിൽ വിളവെടുപ്പിനായി ഇവർ കരാറിൽ ഏർപ്പെടുന്നു. ഉൽപ്പാദനത്തിലൂടെ ലഭിക്കുന്ന തുകയുടെ അറുപതു ശതമാനം കരാറുകാരനു൦ നാൽപ്പത് ശതമാന൦ കർഷകനു൦ എന്നതാണ് ഇവരുടെ വ്യവസ്ഥ. തൈനട്ട് വർഷങ്ങളോള൦ ഉയർന്ന തുകമുടക്കി പരിപാലിച്ച കർഷകരെ ഈ മേഖലയിൽനിന്നു൦ അകറ്റാനെ ഇത്തരം നീക്കങ്ങൾ കാരണമാകു൦.
കേരളത്തിലെ പ്രമുഖ ലാറ്റക്സ് അധിഷ്ടിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികളാണ് ഇതിനുപിന്നിൽ ഇതുവയി ലാറ്റക്സ് വിപണിയിൽ ഇവരുടെ ആധിപത്യം ഉറപ്പിക്കാനു൦ ഉൽപ്പാദന൦ കൂടുന്ന സമയത്ത് വിലയിടിച്ഛ് സാധാരണ കർഷകരെ ചൂഷണം ചെയ്യാനുമുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. കേരളത്തിലെ റബ്ബർ ഉൽപ്പാദനത്തിന്റെ അറുപതുശതമാനവു൦ ലാറ്റക്സ് ആയിട്ടാണ് വിൽപ്പന നടത്തുന്നത് റബ്ബർ ബോർഡിൽ രജിസ്റ്റർ ചെയ്ത കർഷകരെ ചൂഷണം ചെയ്യുപോൾ റബ്ബർ ബോർഡ് മൗന൦ പാലിക്കുന്നത് കർഷകരിൽ പ്രതിക്ഷേധം ഉണ്ടാക്കിയിട്ടുണ്ട്.


