റൈഡ് പൊട്ടിവീണ് അപകടം ഉണ്ടായ സംഭവം ; വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ് മെൻ്റ് പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കും ; പ്രഖ്യാപനവുമായി മന്ത്രി പി.സി വിഷ്ണു നാഥ് 

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കില്‍ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡില്‍ ഉണ്ടായിരുന്ന 30ലധികം ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.

Advertisements

ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവില്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് ((16) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ മന്ത്രി പി.സി വിഷ്ണുനാഥ് അമ്യൂസ്മെൻ്റ് പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കിയതായി അറിയിച്ചു. അപകടത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

Hot Topics

Related Articles