മുഹമ്മദ് റിയാസിൻ്റെ വീട്ടിലെ റെയ്ഡ് ; 57 പേർക്കെതിരെ കേസെടുത്തു പൊലീസ് 

കോഴിക്കോട്: മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാര്‍, പി മോഹനന്‍ തുടങ്ങി 57 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

Advertisements

Hot Topics

Related Articles