നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അന്തർധാര ഉണ്ടാക്കി : വ്യവസായി എം എ യൂസഫലിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വ്യവസായി എം എ യൂസഫലി അന്തർധാര ഉണ്ടാക്കിയെന്ന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച്‌ എല്‍ഡിഎഫിൻ്റെ കടകംപള്ളി സുരേന്ദ്രന് നല്‍കി ബിജെപിയുടെ വി മുരളീധരനെ ജയിപ്പിക്കുകയായിരുന്നുവെന്ന് ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.

Advertisements

തെരഞ്ഞെടുപ്പിൻ്റെ അവസാന നിമിഷം യൂസഫലി യുഡിഎഫിനോട് കാണിച്ച ക്രൂരത കൊണ്ടാണ് താൻ പരാജയപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്പോണ്‍സർ ചെയ്ത് ജയിപ്പിച്ചു കൊടുക്കാൻ അന്തർധാര ഉണ്ടാക്കിയത് യൂസഫലിയായിരുന്നുവെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂസഫലിയുടെ നിർദേശപ്രകാരം മഹല്‍ കമ്മിറ്റികള്‍ വിളിച്ചുചേർത്തു കടകംപള്ളി സുരേന്ദ്രന് വോട്ട് നല്‍കണമെന്ന് നിർദേശം നല്‍കി. തനിക്ക് കിട്ടേണ്ട വോട്ടുകള്‍ കുറഞ്ഞു. അതിലൂടെ വി മുരളീധരനെ ജയിപ്പിച്ചു. എല്‍ഡിഎഫിന്റെ 6500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ നടന്ന കടുത്ത മത്സരത്തില്‍ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 46,564 വോട്ടുകള്‍ മുരളീധരൻ പിടിച്ചപ്പോള്‍ സിറ്റിങ് എംഎല്‍എയായിരുന്ന കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് ലഭിച്ചത്.

Hot Topics

Related Articles