കോട്ടയം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ. എസ്. ടി എ)കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവും എഫ്. എസ്.ഇ.ടി.ഒ.കോട്ടയം ജില്ലാ പ്രസിഡൻ്റുമായിരുന്ന ബിനു എബ്രഹാം സർവ്വീസിൽ നിന്ന് മെയ് 31 ന് വിരമിക്കും. ചങ്ങനാശ്ശേരി, പായിപ്പാട് നാലു കോടി സ്വദേശിയാണ്. എസ്. എഫ്. ഐ, ഡി.വൈ. എഫ്.ഐ യിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തി. ഡി.വൈ.എഫ്.ഐ. പായിപ്പാട് മേഖലാ കമ്മറ്റി പ്രസിഡൻ്റായും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു.
1999-ൽ പത്തനംതിട്ട ജില്ലയിൽ എയ്ഡഡ് ഹൈസ്ക്കുൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ കെ. എസ്. ടി. എ യുടെ സജീവ പ്രവർത്തകനാണ്. വെണ്ണിക്കുളം ഉപജില്ലാ ജോയിൻ സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ചു. 2008-ൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി ആലപ്പുഴ ജില്ലയിലെ കിടങ്ങറ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ നിയമനം ലഭിച്ചു. വെളിയനാട് ഉപജില്ലാ പ്രസിഡൻ്റ്, ജില്ലാ കൗൺസിൽ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015 ൽ മാതൃ ജില്ലയായ കോട്ടയത്ത് പൊൻകുന്നം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ. 2016-ൽ തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായി. 2021-ൽ സമഗ്രശിക്ഷാ കേരളം കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസറായി ഭിന്നശേഷി കുട്ടികളുടെ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. കെ. എസ്. ടി. എ ചങ്ങനാശ്ശേരി ഉപജില്ലാ ജോ സെക്രട്ടറി, സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം,ജില്ലാ ജോയിൻ സെക്രട്ടറി, ജില്ലാ അക്കാദമിക്ക് കമ്മറ്റി കൺവീനർ,പാർലമെൻററി ലിറ്ററസി ക്ലബ്ബ് കോട്ടയം ജില്ലാ കോർഡിനേറ്റർ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം(SCERT),ഹയർ സെക്കണ്ടറി സബ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2025-ൽ ജില്ലാ സെക്രട്ടറിയായി.കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കൺവീനറായും ശ്രദ്ധേയ പ്രവർത്തനം നടത്തി. കോട്ടയത്ത് വെച്ച് നടന്ന കെ എസ് ടി എ 35-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2002ലും 2013 ലും നടന്ന സമരങ്ങളിൽ നേതൃപരമായ പങ്കു വഹിച്ചു. 2015-ൽ യുഡിഎഫ് ഗവൺമെന്റിന്റെ കാലഘട്ടത്തിൽ രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റ നടപടി നേരിടേണ്ടി വന്നു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ്. പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി, ചരിത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര
ബിരുദവും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലൈബ്രറി സയൻസിൽ ബിരുദവും നേടിയിട്ടുണ്ട്. ഇൻ്റർനാഷണൽ റിലേഷൻസിലും ലേണിംഗ് ഡിസെബിലിറ്റിയിലും പ്രത്യേക പഠനം നടത്തി
ഹയർസെക്കൻഡറി അക്കാദമി രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ:ജീനാ ടോം. മക്കൾ: സാന്ദ്ര എൽസ ബിനു,( എം.എ ഇംഗ്ലീഷ് സാഹിത്യം, സ്റ്റെല്ലാ മാരിസ് കോളജ്, ചെന്നെ)
സ്‌നേഹ അന്ന ബിനു.(സി. എം. എ വിദ്യാർത്ഥി).


