കോട്ടയം: സംസ്ഥാനത്ത് മൂന്ന് അഡീഷണൽ എസ്.പിമാരെ എസ്.പിമാരായും, മൂന്ന് ഡിവൈഎസ്പിമാരെ അഡീഷണൽ എസ്.പിമാരായും ഉയർത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. അഡീഷണൽ എസ്.പിമാരായിരുന്ന സജേഷ് വാഴപ്പള്ളിൽ, ബി.അനിൽകുമാർ, എ.ആർ ഷാനിഹാൻ എന്നിവരാണ് എസ്.പിമാരായി നിയമനം നേടിയത്. ഡിവൈഎസ്പിമാരായിരുന്ന എം.ആർ മധുബാബു, പി.നിയാസ്, ടി.ആർ ജയകുമാർ എന്നിവരാണ് അഡീഷണൽ എസ്.പിമാരായത്.
നിലവിൽ കോഴിക്കോട് റൂറലിലെ അഡീഷണൽ എസ്.പിയായിരുന്ന സജേഷ് വാഴപ്പള്ളിലിന് എസ്.പിയായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. തൃശൂർ റേഞ്ച് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് നിയമനം നൽകിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് വിജിലൻസ് ഡിവൈഎസ്പിയായിരുന്ന ബി.അനിൽകുമാറാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തെ ക്രൈം ബ്രാഞ്ച് ഒന്നാം യൂണിറ്റ് എസ്.പിയായി നിയമിച്ചിട്ടുണ്ട്. കൊല്ലം അഡീഷണൽ എസ്.പി എ.ആർ ഷാനിഹാനും സ്ഥാനക്കയറ്റം ലഭിച്ചു. ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ എസ്.പിയായാണ് ഇദ്ദേഹത്തിന്റെ നിയമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഹെഡ് ക്വാർട്ടേഴ്‌സ് ഡിവൈഎസ്പി പി.നിയാസിനെ കൊല്ലം റൂറൽ അഡീഷണൽ എസ്.പിയായാണ് നിയമിച്ചത്. കൊച്ചി സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഡിവൈഎസ്പി ടി.ആർ ജയകുമാറിന് കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ആയാണ് നിയമനം. ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ മധുബാബുവിനെ കോട്ടയം അഡീഷണൽ എസ്.പിയായും നിയമിച്ചു.


