കൊച്ചി: എ. സി. ഷൺമുഖദാസ് ഹാളിൽ ചേർന്ന എൻ.സി.പി. (എസ് )ജില്ലാ നേതൃയോഗം വർക്കിംഗ് പ്രസിഡൻ്റ് പി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശീയ നേതൃത്വം ഒളിഞ്ഞു തെളിഞ്ഞും എൻ ഡി എ മുന്നണിയെ പിന്തുണക്കുന്നതിനാൽ ദേശീയ നേതൃത്വത്തിൻ്റെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപെടുത്തി.
വർഗ്ഗീയ ഫാഷിസ്റ്റ് സംഘടനകളുമായി ചേരാതെ മതേതരത്വം നിലനിർത്തുന്നതിന് ഇടത് പക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.



സംസ്ഥാന ട്രഷറർ പി.ജെ.കുഞ്ഞ് മോൻ , സംസ്ഥാന ഭാരവാഹികളായ കെ. ചന്ദ്രശേഖരൻ , മുരളി പുത്തൻവേലി, എം.എംഅശോകൻ, രാജു തെക്കൻ, എൻ.ജി.തോമസ്, എം.എ. റസാഖ്,സി.കെ. അസീം, വിഎക്സ് ബെനഡിക്ട് , പ്രവീൺ ജോസ്, ജോളി ആൻ്റണി,വിനോദ് ബാബു, എം.എച്ച് റഷീദ്,എം.വി. സെബാസ്റ്റ്യൻ, എൻ.എ. മുഹമ്മദ്ഹനീഫ്, ബിനു എസ് മേനോൻ, എം.എം ജമാൽ, റോയ് വറുഗീസ്, ടി.ബിമുഹമ്മദ് ഷാ, ഇഖ്‌ബാൽ ചെട്ടിപറബിൽ, ടി.പി. തമ്പാൻ, എം.കെ. അബ്ദുൾ റഹ്‌മാൻ,എൽസി കോലഞ്ചേരി, എൻ ശാഹിത തുടങ്ങിയവർ സംസാരിച്ചു.


