സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും പഴക്കമുള്ള കാര്യങ്ങളും ജസ്റ്റ് നൗ ആയിട്ടുള്ള കാര്യങ്ങളുമെല്ലാം ഇക്കൂട്ടത്തില്പ്പെടാറുണ്ട്.അതുകൊണ്ട് തന്നെ പ്രമുഖ വ്യക്തികള്‍ പറയുന്ന ഓരോ കാര്യങ്ങളും കൃത്യമായും വ്യക്തമാകും പറയേണ്ടിയിരിക്കുന്നു. തെറ്റായ കാര്യങ്ങളാണ് അവർ പറയുന്നതെങ്കില്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കയ്യോടെ പൊക്കുമെന്ന കാര്യത്തില്‍ തർക്കമില്ല. അത്തരത്തില്‍ നടൻ ജയറാമിന് പറ്റിയൊരു പിശക് ട്രെന്റായി മാറിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് താരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
മലയാള ചിത്രം ട്വന്റി 20യുടെ ക്ലൈമാക്സ് സീനില്‍ മോഹൻലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നിവർക്കൊപ്പം താനില്ലാത്തിന് തമിഴ് അഭിമുഖത്തിലും മലയാളം അഭിമുഖത്തിലും പറഞ്ഞത് രണ്ട് കാരണങ്ങളാണ്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മലയാളത്തില്‍ ശബരിമലയിലേക്ക് പോയതാണ് കാരണമായി പറഞ്ഞതെങ്കില്‍, തമിഴില്‍ അത് ദീപാവലിയാണ്. ഇത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജയറാമിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എംഎ നിഷാദ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മേട്ടൻ..ഇങ്ങളൊരു സംഭവമല്ല..പ്രസ്ഥാനമാണ്..എനിക്കെന്നും ഇദ്ദേഹമൊരു കൗതുകമാണ്. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റ്റെ അഭിമുഖങ്ങള്‍. പാഠ്യ വിഷയമാക്കേണ്ടവയാണ്. എന്ത് മനോഹരമായിട്ടാണ് അദ്ദേഹം വിനയം അഭിനയിക്കുന്നത്. അത് അഭിനയമാണെന്ന് കാണുന്നവർക്ക് മനസ്സിലാകുന്നൂ. എന്നതാണ് ഹൈലൈറ്റ്. (മൂപ്പർക്കൊഴിച്ച്). എന്തായാലും ബി ജി എം ”പാ പ മാ”വേണം. അതാണ് അതിന്റ്റെ ഒരിത്..’, എന്നായിരുന്നു എംഎ നിഷാദിന്റെ വാക്കുകള്‍.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചിലർ ജയറാമിനെതിരെ പറയുമ്പോള്‍ മറ്റുചിലർ നിഷാദിനെ വിമർശിക്കുന്നുമുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വശി- ജയറാം ജോഡി ഒന്നിക്കുന്ന പരിമള ആന്‍ഡ് കോ സിനിമയുടെ പ്രൊമോഷന് അഭിമുഖത്തിനിടെ ആയിരുന്നു ജയറാമിന് പിശക് പറ്റിയത്.


