പുതുപ്പള്ളി കീച്ചാലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പള്ളി : കീച്ചാൽ ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കരോട്ടെക്കുറ്റിയിൽ വീട്ടിൽ റെജി കെ ജേക്കബിനെ (59) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നത് സമിപത്ത് താമസിക്കുന്ന സഹോദരങ്ങളുടെ വീട്ടിൽ നിന്നായിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാൻ വരാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റും.

Advertisements

Hot Topics

Related Articles