സെക്യൂരിറ്റി വെൽഫെയർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി ; എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

തിരുവല്ല : സെക്യൂരിറ്റി വെൽഫെയർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി. സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ പ്രായോജകരായ കടപ്ര ചന്ദ്രാ സ്റ്റുഡിയോ ഉടമ കെ. രാമചന്ദ്രൻ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ എടുക്കുകയും പക്കൽ കരുതിയിരുന്ന വൃക്ഷത്തൈകൾ കൈമാറുകയും ചെയ്തു. ഈവർഷത്തെഎസ്എസ്എൽസി പരീക്ഷ വിജയം നേടിയ ശ്രേയ അജേഷ്, അക്ഷിത്ത്.ആർ, സിജിൻ മോൻ. പി. എസ്, ദേവാനന്ദ്.ബി, പ്രണവ്.പി.പ്രവി, അഭിഷേക് ആനന്ദ്,അരുദ്ര. എ.എസ് എന്നീവിദ്യാർത്ഥികളെയാണ് ആദരിച്ചത്. സെക്യൂരിറ്റി സംഘടന ഭാരവാഹികളായ അഡ്വ.രാജേഷ് നെടുമ്പ്രം, മനുകുമാർ കെ കെ, പ്രഭാ കുമാർ ചക്കുളം, അനിൽകുമാർ ടി. ആർ, എസ്. ബി. ഐ. എസ്. ഒ സംസ്ഥാന പ്രസിഡന്റ് എം. ആർ ദേവദാസ് രക്ഷിതാക്കളെപ്രതിനിധീകരിച്ച് ബാബു അരവിന്ദ്, കെ.ജ്യോതി, മിനി അജേഷ്എന്നിവർപ്രസംഗിച്ചു.

Advertisements

Hot Topics

Related Articles