കോട്ടയം : കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കൊമ്പൻ ഇടഞ്ഞോടി. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനോടുവിൽ ആനയെ മയക്കുവെടി വെച്ച് തളച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി പാട്ടത്തിന് എടുത്ത ഉണ്ണിപ്പിള്ളി ഗണേശൻ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്. കടപ്പാടിനെ തുടർന്ന് ആനയെ കെട്ടും തറയിൽ തളക്കാൻ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ഈ പുരയിടത്തിനുള്ളിൽ തന്നെ ആന നിന്നതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. കോട്ടയത്തു നിന്നും വെറ്റിനറി സർജൻ ഡോ. സാബു സി ഐസക്ക് എത്തി മഴക്കു വെടി വെച്ച് ആനയെ തളച്ചു.
Advertisements


